കൊല്ലം അഞ്ചാലുംമൂടിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവിനെ പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശിനിയായ രേവതിയാണ് കൊല്ലപ്പെട്ടത്.
അഞ്ചാലുംമൂടിലെ ഒരു വീട്ടിൽ ജോലിക്കാരിയായി കഴിയുകയായിരുന്ന രേവതിയെ, രാത്രി ആ വീട്ടിലെത്തിയ ഭർത്താവ് ജിനു കുത്തിപ്പരിക്കേൽപ്പിച്ചു. ഉടൻ കൊല്ലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം ശാസ്താംകോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജിനു സഹപ്രവർത്തകനോട് സംഭവ വിവരം വെളിപ്പെടുത്തി. പിന്നീട് സഹപ്രവർത്തകർ സ്ഥാപന ഉടമയെ അറിയിക്കുകയും അദ്ദേഹം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു
ശൂരനാട് പൊലീസ് സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം കുണ്ടറ പൊലീസ് ജിനുവിനെ കസ്റ്റഡിയിലെടുത്തു. പ്രണയവിവാഹമായിരുന്നു ഇരുവരുടേയും ബന്ധം. രേവതിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
