You are currently viewing കുണ്ടറയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി

കുണ്ടറയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി

കൊല്ലം: കുണ്ടറ കേരളപുരം റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10.40ഓടെ ട്രാക്ക് പരിശോധനയ്ക്കെത്തിയ റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്.

മൃതദേഹം കേരളപുരം സ്വദേശിനിയായ സുജാത (55)യുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. കേരളപുരത്തിന് സമീപമുള്ള പാലക്കടവ് ജംഗ്ഷനിൽ റെയിൽവേ ട്രാക്കിന് അരികിലാണ് മൃതദേഹം കിടന്നിരുന്നത്.

സുജാതയെ കാണാതായതായി ഞായറാഴ്ച വൈകുന്നേരം കുണ്ടറ പോലീസ് സ്റ്റേഷൻൽ പരാതി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയ മൃതദേഹം സുജാതയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞത്.

പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. തുടർ അന്വേഷണത്തിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply