
കോട്ടയം: മീനച്ചിൽ സ്വദേശിനിയായ യുവ ഡോക്ടറെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. മീനച്ചിൽ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകൾ നീനു (29) ആണ് മരിച്ചത്.
വീട്ടിൽ വെച്ച് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ നീനുവിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് സംസ്കാരം മീനച്ചിൽ സെൻറ് ആൻറണീസ് പള്ളിയിൽ നടക്കും.
പഠനം പൂർത്തിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്ത് വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങൾ: നിമ്മി, നീതു.
