You are currently viewing ചക്ക ഇട്ടത് തെറിച്ച് ദേഹത്ത് വീണ് യുവാവ് മരിച്ചു

ചക്ക ഇട്ടത് തെറിച്ച് ദേഹത്ത് വീണ് യുവാവ് മരിച്ചു

ആലപ്പുഴ | നൂറനാട്: ചക്കയിടുന്നതിനിടെ ഉണ്ടായ അപൂർവ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃക്കാരിയൂർ തുളുശേരി കവവലയ്ക്കു സമീപം പൂമറ്റത്തുകുടി സുകുമാരന്റെ മകൻ പി.എസ്. അനൂപ് (44) ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ നൂറനാട്ടിലാണ് സംഭവം.

ചക്ക പൊട്ടാതിരിക്കാനായി നിലത്ത് ബെഡ് വിരിച്ച ശേഷമാണ് ചക്ക ഇടാൻ ശ്രമിച്ചത്. എന്നാൽ ബെഡിൽ വീണ ചക്ക ശക്തമായി തെറിച്ച് സമീപത്ത് നിന്നിരുന്ന അനൂപിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. നെഞ്ചിനും കഴുത്തിനും ഇടയിലാണ് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ തന്നെ അനൂപിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി വൈകിയോടെ മരണപ്പെട്ടു.
അമ്മ: ആനന്ദവല്ലി. സഹോദരിമാർ: മിനി, സിനി.

Leave a Reply