
എറണാകുളം: മൂവാറ്റുപുഴയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കടുംപിടി ഇളങ്ങവം വേലക്കോട്ടിൽ മുഹമ്മദ് സൽമാൻ ആണ് മരിച്ചത്.

സ്കൂട്ടറുകൾ തമ്മിൽ ഉരസിയതിനെ തുടർന്ന് സൽമാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്ത് വന്ന പിക്കപ്പ് വാനിന്റെ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൽമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.