
കൊല്ലം അഞ്ചാലുംമൂട് തൃക്കരുവയിൽ 25 വയസുകാരനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരുവ കാഞ്ഞാവെളി തിനവിള താഴത്തിൽ വിനോദ്-ഷീജ ദമ്പതികളുടെ മകൻ വിഷ്ണുവാണ് മരിച്ചത്. കേബിൾ തൊഴിലാളിയായിരുന്നു.

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ വിഷ്ണു, ഭക്ഷണം തയ്യാറാക്കി വയ്ക്കാൻ അമ്മയോട് ആവശ്യപ്പെട്ടതിന് ശേഷം മുറിയിലേക്ക് കയറി വാതിൽ അടച്ചു. ഏറെ നേരം പുറത്തേക്ക് വരാത്തതിനെ തുടർന്ന് അച്ഛൻ വിനോദ് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. സഹോദരി ബിജീഷയാണ്.