You are currently viewing കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കുന്നതിനിടെ യുവാവ് പിടിയിൽ

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കുന്നതിനിടെ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ടിട്ട് സമീപത്ത് പായ് വിരിച്ച് കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ പ്രഭാത സവാരിക്ക് എത്തിയ ചിലർ പേപ്പറിൽ നിരത്തി കഞ്ചാവ് ഉണക്കാൻ ഇട്ടിരിക്കുന്നതും അതിനടുത്ത് പായ് വിരിച്ച് കിടന്നുറങ്ങുന്ന ഇയാളെയും കണ്ടതാണ് സംഭവം പുറത്തറിയാൻ കാരണം. വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മുഹമ്മദ് റാഫിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാളുടെ കൈവശം നിന്ന് ഏകദേശം 370 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. മുഹമ്മദ് റാഫി നേരത്തെയും കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. കർണാടകയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് വില്പനയ്ക്ക് മുമ്പ് ഉണക്കാനിട്ടതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply