You are currently viewing മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു; സര്‍വീസ് താത്ക്കാലികമായി നിർത്തിവെച്ചു

മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു; സര്‍വീസ് താത്ക്കാലികമായി നിർത്തിവെച്ചു

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്ന് ചാടി യുവാവ് മരിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ  ആണ് മരിച്ചത്
തൃപ്പൂണിത്തുറ വടക്കേക്കോട്ടയും എസ്‌എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലെ പാലത്തിൽ നിന്ന് യുവാവ് ചാടുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട് ജീവനക്കാർ ഉടനെ തൃപ്പൂണിത്തുറ–കടവന്ത്ര ഭാഗത്തെ സർവീസ് താത്ക്കാലികമായി നിർത്തി.

ഉച്ചയ്ക്ക് രണ്ടുമണിയോടെ വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ നിസാർ തൃപ്പൂണിത്തുറയിലേക്കുള്ള ടിക്കറ്റ് എടുത്ത ശേഷം പ്ലാറ്റ്ഫോമിൽ കയറി  ട്രാക്ക് ബ്രിഡ്ജിലൂടെ ഓടിത്തുടങ്ങി. ഇത് കണ്ട ജീവനക്കാർ പിന്തുടർന്ന് ട്രാക്ക് വൈദ്യുതി വിച്ഛേദിക്കുകയും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

പില്ലർ നമ്പർ 1013 അടുത്തെത്തിയ നിസാർ, ട്രാക്കിന്റെ ഉൾവശത്തുനിന്ന് കമ്പിവേലി കടന്ന് റോഡുവഴിയിലേക്ക് നീങ്ങി. ഇതിനിടെ ഫയർഫോഴ്‌സ്, പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് തയ്യാറായി. ചാടൽ പ്രതീക്ഷിച്ച് ഫയർഫോഴ്സ് വല വീശിയെങ്കിലും യുവാവ് അതുമറികടന്ന്  റോഡിലേക്ക് വീണു.
തീവ്രഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

Leave a Reply