കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിനി സ്നേഹ സൂസൻ ബിനു (43) ഫർവനിയ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ഭർത്താവ്: ബിനു തോമസ്. മകൾ: ഫെയിത്ത് ബിനു.
മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീംയുടെ നേതൃത്വത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
