You are currently viewing എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിയിൽ ഇടിച്ച് അപകടം; 40-ത്തിലധികം പേർക്ക് പരിക്ക്

എരമല്ലൂരിൽ കെഎസ്ആർടിസി ബസ് ടോറസ് ലോറിയിൽ ഇടിച്ച് അപകടം; 40-ത്തിലധികം പേർക്ക് പരിക്ക്

ആലപ്പുഴ: ജില്ലയിലെ എരമല്ലൂരിൽ ഇന്ന് (മാർച്ച് 7) രാവിലെ ഉണ്ടായ വാഹനാപകടത്തിൽ 40-ത്തിലധികം പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന ടോറസ് ടിപ്പർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

രാവിലെ ഏകദേശം 10.30 മുതൽ 11 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ 5 മുതൽ 6 പേർ വരെ ഗുരുതരമായി പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റവരിൽ ഏകദേശം 22 പേരെ കൊച്ചിയിലെ ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ചിലരെ സമീപത്തെ തുറവൂർ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. തുടർന്ന് പൊലീസ് എത്തി രക്ഷാപ്രവർത്തനങ്ങളും ഗതാഗത ക്രമീകരണങ്ങളും നടത്തി.

Leave a Reply