ആർട്ടിക് മേഖലയിൽ മൂടൽ മഞ്ഞ് വർദ്ധിക്കുന്നു; കപ്പലുകൾക്ക് വഴിമുട്ടുന്നു

ചൂട് കൂടുന്നതും കടൽ മഞ്ഞ് ഉരുകുന്നതും ആർട്ടിക് പ്രദേശത്ത് മൂടൽമഞ്ഞ് വർദ്ധിപ്പിക്കുകയും ട്രാൻസ്-ആർട്ടിക് ഷിപ്പിംഗിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.ഇത് ഷിപ്പിങ്ങ്
കമ്പനികൾക്ക് ചെലവ് വർദ്ധിപ്പിക്കുന്നു.

ആർട്ടിക് പ്രദേശംചൂടാകുകയും കടൽ ലിലെ ഹിമപാളികൾ ഉരുകുകയും ചെയ്യുന്നതിനാൽ, ട്രാൻസ്-ആർട്ടിക് ഷിപ്പിംഗ് വർദ്ധിച്ചു, ഇത് യാത്രാ സമയവും അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ ചെലവും കുറച്ചു. എന്നിരുന്നാലും, ഐസ് അപ്രത്യക്ഷമാകുമ്പോൾ ആർട്ടിക് സമുദ്രത്തിൽ മൂടൽമഞ്ഞ് വർദ്ധിക്കുകയും ദൃശ്യപരത കുറയ്ക്കുകയും അപകടകരമായ ഹിമപാളികളിൽ തട്ടാതിരിക്കാൻ കപ്പലുകൾ വേഗത കുറയ്ക്കണ്ടിയും വരുമ്പോൾ കാലതാമസമുണ്ടാക്കുകയും ഷിപ്പിങ്ങ്
കമ്പനികൾക്ക് നഷ്ടം ഉണ്ടാകുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി,തുടർന്ന് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ ഈ പഠനം പ്രസിദ്ധീകരിച്ചു,

ആർട്ടിക് സമുദ്രത്തിലെ മഞ്ഞ് പതിറ്റാണ്ടുകളായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് രണ്ട് പുതിയ സമുദ്രപാതകൾക്ക് വഴി തുറന്നു. വടക്ക് പടിഞ്ഞാറൻ സമുദ്രപാതയും, വടക്കൻ സമുദ്രപാതയും. ഇത് കാരണം ഐസ് ബ്രേക്കർ ഇല്ലാത്ത കപ്പലുകൾ പ്പോലും തെക്കോട്ടുള്ള പനാമയും സൂയസ് കനാലുകളും ഒഴിവാക്കുന്നു. എന്നാൽ ഐസ് ഉരുകുമ്പോൾ, തണുത്ത വായു കൂടുതൽ ചൂടുള്ള വെള്ളത്തിലേക്ക് കടന്ന് ചെല്ലുന്നു, കൂടാതെ ആ പുതിയ പാതകളിൽ ചൂടുള്ള നീരാവി മൂടൽമഞ്ഞായി ഘനീഭവിക്കുന്നു. മൂടൽമഞ്ഞുള്ളതും ദൃശ്യപരത കുറഞ്ഞതുമായ വഴികളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് മറഞ്ഞിരിക്കുന്ന മഞ്ഞുകട്ടകൾ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.

“ആർട്ടിക്കിലെ ഷിപ്പിംഗിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്, മൂടൽമഞ്ഞ് ഒരു പ്രധാന വെല്ലുവിളി ഉയർത്തും,” ചൈനയിലെ ഓഷ്യൻ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്കൽ ഓഷ്യാനോഗ്രാഫറും പഠനത്തിന്റെ രചയിതാവുമായ സിയാൻയോ ചെൻ പറഞ്ഞു. “ആർട്ടിക്കിലുടനീളം ഷിപ്പിംഗ് റൂട്ടുകൾ രൂപകൽപ്പന ചെയ്യുമ്പോൾ, മൂടൽമഞ്ഞിന്റെ ആഘാതം പരിഗണിക്കേണ്ടതുണ്ട്.”

ആർട്ടിക് ഷിപ്പിംഗ് റൂട്ടുകളിലെ മൂടൽമഞ്ഞിന്റെ അവസ്ഥയെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിച്ചുവെന്ന് പരിശോധിക്കാനും 21-ാം നൂറ്റാണ്ടിലെ സാഹചര്യങ്ങൾ എങ്ങനെ മാറുമെന്ന് മനസ്സിലാക്കാനും, ഗവേഷകർ 1979 മുതൽ 2018 വരെ ശേഖരിച്ച ആർട്ടിക് മൂടൽമഞ്ഞിനെക്കുറിച്ചുള്ള ഡാറ്റയും കാലാവസ്ഥാ പ്രവചനങ്ങളും ഉപയോഗിച്ചു. കപ്പൽ ഗതാഗതത്തിന് മൂടൽമഞ്ഞ് കുറവുള്ള ഇതര റൂട്ടുകളും ഗവേഷകർ പരിഗണിച്ചൂ.

വടക്കൻ കടൽ പാതയിലെ കപ്പലുകളേക്കാൾ വടക്കുപടിഞ്ഞാറൻ പാത മുറിച്ചുകടക്കുന്ന കപ്പലുകൾക്ക് മൂടൽമഞ്ഞ് നേരിടാൻ സാധ്യതയുണ്ടെന്ന് അവർ കണ്ടെത്തി. പനാമ കനാൽ ഒഴിവാക്കുന്ന വടക്കുപടിഞ്ഞാറൻ പാതയിലെ മൂടൽമഞ്ഞ് കൂടുതലായും സ്ഥിരതയോടെയും കാണപ്പെടുന്നു, അതിനാൽ കപ്പൽയാത്ര സമയം മൂന്ന് ദിവസം വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. സൂയസ് കനാൽ ഒഴിവാക്കി, മൂടൽമഞ്ഞ് കുറവായ വടക്കൻ കടൽ റൂട്ടിലെ യാത്രാ സമയം ഒരു ദിവസത്തിൽ കൂടുതൽ അധികമെടുക്കില്ല എന്ന് കണ്ടെത്തി. പഠനമനുസരിച്ച്, കടൽ പാതകൾ ഹിമപാളികൾ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് അകന്നുപോയാൽ, രണ്ട് പാതകളിലും മൂടൽമഞ്ഞ് കുറയും.

മൂടൽമഞ്ഞ് ഇതിനകം തന്നെ പുതിയ ആർട്ടിക് കടൽപാതകൾ നേടി തന്ന സമയലാഭം കുറയ്ക്കുന്നു; മൂടൽമഞ്ഞുള്ള ദിവസങ്ങളിൽ ഷിപ്പിംഗ് വേഗത തെളിഞ്ഞ ദിവസങ്ങളേക്കാൾ കുറവാണ്, ചെൻ കണ്ടെത്തി. വലിയ കണ്ടെയ്‌നർ കപ്പലുകളുടെ പ്രതിദിന പ്രവർത്തനച്ചെലവ് സാധാരണയായി $50,000 മുതൽ $150,000 വരെ ആകുമ്പോൾ, മൂടൽമഞ്ഞ് കാരണം ഒന്നിലധികം ദിവസത്തെ കാലതാമസം ട്രാൻസ്-ആർട്ടിക് ഷിപ്പിങ്ങിൻ്റെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇതിന് പരിഹാരമായി സമുദ്ര പാതകൾ പുനർ ക്രമീകരിച്ചില്ലെങ്കിൽ ഷിപ്പിംഗ് മേഖല പ്രതിസന്ധിയിലാക്കും.

(more…)

Continue Readingആർട്ടിക് മേഖലയിൽ മൂടൽ മഞ്ഞ് വർദ്ധിക്കുന്നു; കപ്പലുകൾക്ക് വഴിമുട്ടുന്നു

സുഡാനിൽ നിന്ന് ഒഴിപ്പിച്ച 186 ഇന്ത്യക്കാർ കൊച്ചിയിലെത്തി

സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് 186 ഇന്ത്യൻ പൗരന്മാർ ഓപ്പറേഷൻ കാവേരിയിലൂടെ തിങ്കളാഴ്ച കൊച്ചിയിലെത്തി.ഓപ്പറേഷൻ കാവേരി ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നത് തുടരുകയാണ്. ഞായറാഴ്ച കൊച്ചിയിലേക്കുള്ള വിമാനം 186 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെട്ടു."186 യാത്രക്കാരുമായി വിമാനം കൊച്ചിയിൽ എത്തി," വിദേശകാര്യ മന്ത്രാലയം…

Continue Readingസുഡാനിൽ നിന്ന് ഒഴിപ്പിച്ച 186 ഇന്ത്യക്കാർ കൊച്ചിയിലെത്തി

ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ യൂറോപ്പിലെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ മാറി: റിപ്പോർട്ട്

അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ളർന്റെ കണക്കുകൾ പ്രകാരം, ഈ മാസം യൂറോപ്പിലെ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ മാറിയിരിക്കുന്നു. റഷ്യൻ എണ്ണ നിരോധനത്തിന് ശേഷം ഇന്ത്യൻ ക്രൂഡ് ഓയിൽ ഉല്പന്നങ്ങളിലുള്ള യൂറോപ്പിന്റെ ആശ്രയം വർദ്ധിച്ചു. ഇന്ത്യയിൽ നിന്നുള്ള യൂറോപ്പിന്റെ ശുദ്ധീകരിച്ച…

Continue Readingശുദ്ധീകരിച്ച ഇന്ധനങ്ങളുടെ യൂറോപ്പിലെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ മാറി: റിപ്പോർട്ട്

വൻ ജനാവലിയെ സാക്ഷി നിർത്തി തൃശൂർ പൂരത്തിന് തുടക്കമായി

മുപ്പത്തിയാറു മണിക്കൂർ നീണ്ടുനിൽക്കുന്ന ക്ഷേത്രോത്സവം, എല്ലാ പൂരങ്ങളുടെയും മാതാവ് എന്നറിയപ്പെടുന്ന തൃശൂർ പൂരം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിച്ചു. തൃശ്ശൂരിലും പരിസരത്തുമുള്ള 10 ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവതകളുടെ ഘോഷയാത്രകൾ വടുക്കുംനാഥൻ ക്ഷേത്രത്തിൽ ശിവ ദർശനത്തിനായി സംഗമിക്കുന്നു മേടം മാസത്തിലെ 'പൂരം' നാളിൽ…

Continue Readingവൻ ജനാവലിയെ സാക്ഷി നിർത്തി തൃശൂർ പൂരത്തിന് തുടക്കമായി

ജീവിച്ചിരുന്ന അവസാനത്തെ പെൺ ആമയും ചത്തു,ജയന്റ് സോഫ്റ്റ്‌ഷെൽ ആമ വംശനാശത്തിൻ്റെ വക്കിൽ.

വിയറ്റ്നാമിലെ ഡോങ് മോ തടാകത്തിന്റെ തീരത്ത് 156 സെന്റീമീറ്റർ നീളവും 93 കിലോ ഭാരവുമുള്ള ഒരു ആമ ചത്ത്‌ അടിഞ്ഞു.ഈ കാഴ്ച്ച് പ്രദേശവാസികളെ ആകെ ദുഖത്തിലാഴ്ത്തി കാരണം വിയറ്റ്നാംകാരുടെ പൈതൃകവും സംസ്കാരവുമായി വളരെയധികം ബന്ധമുള്ള, അവർ ആദരവോടെ കണ്ടിരുന്ന ഒരു ആമ…

Continue Readingജീവിച്ചിരുന്ന അവസാനത്തെ പെൺ ആമയും ചത്തു,ജയന്റ് സോഫ്റ്റ്‌ഷെൽ ആമ വംശനാശത്തിൻ്റെ വക്കിൽ.

റിലയൻസ് ജിയോ സിനിമയ്ക്കായി വാർണർ ബ്രദേഴ്സുമായി വയാകോം 18 കരാർ ഒപ്പ് വച്ചു

റിലയൻസിന്റെ വയാകോം 18 , വാർണർ ബ്രോസ് ഡിസ്കവറി എന്നിവർ ഒരു പുതിയ കരാർ ഒപ്പുവച്ചു. ഇനി മുതൽ എച്ച്ബിഓ, മാക്സ് ഒറിജിനൽ, വാർണർ ബ്രോസ് പരിപാടികളുടെ പുതിയ സ്ട്രീമിംഗ് ഹോം ആയി ജിയോ സിനിമ ഇന്ത്യ മാറും. വയാകോം 18-ഉം…

Continue Readingറിലയൻസ് ജിയോ സിനിമയ്ക്കായി വാർണർ ബ്രദേഴ്സുമായി വയാകോം 18 കരാർ ഒപ്പ് വച്ചു

വാൽനട്ട് കഴിക്കു, നല്ല ബുദ്ധിയുള്ള കുട്ടികളായി വളരൂ

വളരെയധികം പോഷകമൂല്യമുള്ള ഒരു ഭക്ഷണപദാർത്ഥമാണ് വാൽനട്ട്അമേരിക്കയിലും ചൈനയിലും ആണ് വാൽനട്ട് ധാരാളമായി കൃഷി ചെയ്യുന്നത് ചെറിയതോതിൽ ഇന്ത്യയിലെ കാശ്മീരിലും ഉത്തരാഖണ്ഡിലും അരുണാചൽപ്രദേശിലും വാൽനട്ട് കൃഷി ചെയ്യപ്പെടുന്നുണ്ട് . പുതിയ ഗവേഷണമനുസരിച്ച്, കൗമാരക്കാരിൽ ശ്രദ്ധയും ബുദ്ധിശക്തിയും മാനസിക പക്വതയും വർദ്ധിപ്പിക്കുന്നതിനു വാൽനട്ട് കഴിക്കുന്നത്…

Continue Readingവാൽനട്ട് കഴിക്കു, നല്ല ബുദ്ധിയുള്ള കുട്ടികളായി വളരൂ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാൻ എൻസിപിസിആർ ബോൺവിറ്റയോട് ആവശ്യപ്പെട്ടു.

ആരോഗ്യ പാനീയത്തിൽ ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെന്ന് ഒരു വീഡിയോ അവകാശപ്പെട്ടതിനെത്തുടർന്ന് എല്ലാ "തെറ്റിദ്ധരിപ്പിക്കുന്ന" പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പിൻവലിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ‌സി‌പി‌സി‌ആർ) ബുധനാഴ്ച മൊണ്ടെലെസ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബോൺവിറ്റയോട് ആവശ്യപ്പെട്ടു. ബോൺവിറ്റക്ക് അയച്ച നോട്ടീസിൽ, എൻ‌സി‌പി‌സി‌ആർ…

Continue Readingതെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യാൻ എൻസിപിസിആർ ബോൺവിറ്റയോട് ആവശ്യപ്പെട്ടു.

പ്രശസ്ത നടൻ മാമുക്കോയ(76) അന്തരിച്ചു

പ്രശസ്ത നടൻ മാമുക്കോയ ബുധനാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 76 വയസ്സായിരുന്നു. ഏപ്രിൽ 24ന് മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മലബാർ ഭാഷയുടെ തനതായ പ്രയോഗം മാമുക്കോയ ഈ രംഗത്ത് തന്റെ സാന്നിധ്യം…

Continue Readingപ്രശസ്ത നടൻ മാമുക്കോയ(76) അന്തരിച്ചു

ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കും വിലക്കേർപെടുത്തി മലയാള സിനിമാ സംഘടനകൾ

ചൊവ്വാഴ്ച നടന്ന യോഗത്തിൽ നടൻമാരായ ഷെയ്ൻ നിഗമിനെയും ശ്രീനാഥ് ഭാസിയെയും മലയാള സിനിമയിൽ അഭിനയിക്കുന്നതിൽ നിന്ന് മലയാള സിനിമാ സംഘടനകൾ വിലക്കി. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്പിഎ), മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ്…

Continue Readingഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കും വിലക്കേർപെടുത്തി മലയാള സിനിമാ സംഘടനകൾ