
കോതമംഗലം: കെഎസ്ആർടിസി കോതമംഗലം യൂണിറ്റിലേക്ക് ആദ്യമായി അനുവദിച്ച എയർകണ്ടീഷൻഡ് (A/C) പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് പ്രവർത്തനം ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
കോതമംഗലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ സലിം ചെറിയാൻ, മാജോ മാത്യു, ഉണ്ണികൃഷ്ണൻ, സീതാ വിജയൻ, സിനി തോമസ്, ഷിബി ബാബു എന്നിവർ പങ്കെടുത്തു. കൂടാതെ ബേബി പൗലോസ്, ആശാ ലില്ലി തോമസ്, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നിജാമുദീൻ ജെ, ജിസിഐ അനസ് ഇബ്രാഹിം, സൂപ്രണ്ട് ബിജി ജോസ്, എഡിഇ ജോൺസൺ, ഫ്രാൻസി ടി ചെറിയാൻ, എൽദോസ് വി.പി, ജയ്സൺ ജോസഫ്, ജയൻ സി.ആർ, സുബൈർ എം.എം, ബിനോജ് കെ.പി എന്നിവർ സന്നിഹിതരായിരുന്നു.

ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന A/C പ്രീമിയം ബസ് കോതമംഗലത്ത് നിന്ന് രാവിലെ 8.00 മണിക്ക് പുറപ്പെട്ട് 9.15 ന് എറണാകുളത്ത് എത്തും. തുടർന്ന് ആലപ്പുഴ–കൊല്ലം വഴിയായി വൈകുന്നേരം 3.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടങ്ങി വൈകുന്നേരം 5.40 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 10.10 ന് കോട്ടയം വഴിയും രാത്രി 11.50 ന് കോതമംഗലത്ത് എത്തിച്ചേരുകയും ചെയ്യും.
ഈ സർവീസിനുള്ള ടിക്കറ്റുകൾ www.onlineksrtcswift.com വഴി ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.