You are currently viewing കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.

കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു.

കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. പുതുതായി അനുവദിച്ച സര്‍വീസുകള്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനോട് എം.എല്‍.എ നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കോഴിക്കോട്–മാനന്തവാടി റൂട്ടില്‍ 12 പുതിയ ബസ് സര്‍വീസുകള്‍ അനുവദിച്ചത്. ഇതില്‍ ആദ്യഘട്ടമായി രണ്ട് സര്‍വീസുകളാണ് ആരംഭിച്ചത്.

പുലര്‍ച്ചെ 4.50നും രാവിലെ 7.00നും തൊട്ടില്‍പാലത്തുനിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുക. കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ്, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി.എം. ഷാജി, എ.ടി.ഒ രഞ്ജിത്ത്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply