You are currently viewing മണ്ഡലകാലത്ത് കാൽനട തീർത്ഥാടകർ റോഡിൻറെ വലതുപക്ഷം ചേർന്ന് നടക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം

മണ്ഡലകാലത്ത് കാൽനട തീർത്ഥാടകർ റോഡിൻറെ വലതുപക്ഷം ചേർന്ന് നടക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം

മണ്ഡലകാല തീർത്ഥാടനം ആരംഭിച്ചതോടെ ശബരിമല ദർശനത്തിനായി കാൽനടയായി യാത്ര ചെയ്യുന്ന ഭക്തരുടെ എണ്ണം വർധിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നിരവധി ഭക്തർ അതിരാവിലെയും വൈകിട്ടും വെയിൽ കുറവുള്ള സമയങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ സമയങ്ങളിൽ സ്വാഭാവികമായി കാഴ്ച കുറവായിരിക്കുകയും പല സ്ഥലങ്ങളിലും റോഡിലെ വെളിച്ചക്കുറവ് നിലനിൽക്കുകയും ചെയ്യുന്നതോടെ അപകട സാധ്യത ഉയരുന്നുവെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

തീർത്ഥാടകർ ധരിക്കുന്ന വേഷവും ഭാരം കൂടിയ സാമഗ്രികളും ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിൽ കാൽനടയായി യാത്ര ചെയ്യുന്ന ഭക്തർ റോഡിന്റെ വലതുവശം ചേർന്ന്, കഴിയുന്നതും മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വ്യക്തമായി കാണുന്ന രീതിയിൽ സുരക്ഷിതമായി റോഡ് ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകി.

അതേസമയം, വാഹന ഡ്രൈവർമാരും തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി വേഗപരിധി പാലിക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു. മണ്ഡലകാലത്ത് റോഡുപയോഗിക്കുന്ന എല്ലാവരും പരമാവധി ശ്രദ്ധ പുലർത്തണമെന്നും വകുപ്പ് അറിയിച്ചു.

Leave a Reply