ശബരിമലയിൽ അയ്യപ്പഭക്തർക്കായുള്ള അന്നദാന സദ്യ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ ഐ.എസ് അറിയിച്ചു. വാഴയില ലഭ്യമാകുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നതിനാൽ സദ്യ സ്റ്റീൽ പ്ലേറ്റുകളിലാണ് നൽകുക.
“സദ്യ വിളമ്പുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ധാരാളം ഉണ്ടെങ്കിലും രണ്ടു ദിവസത്തിനകം, അതായത് ചൊവ്വാഴ്ചയോടെ, വിതരണം ആരംഭിക്കും. ആളുകൾ അധികം വേണം, പച്ചക്കറികൾ വേണം, പ്ലേറ്റുകൾ വേണം ഇങ്ങനെ പലതും ഒരുക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.സദ്യയിൽ ഏഴ് വിഭവങ്ങൾ ഉൾപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.