
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സബ് കളക്ടറായി പാടിയോട്ട്ചാൽ സ്വദേശിയും തിരുവനന്തപുരം സബ് കളക്ടറുമായ ഓ വി ആൽഫ്രഡ് ഐഎഎസിനെ തിരഞ്ഞെടുത്തു. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ തിരുവനന്തപുരത്ത് അവാർഡ് പ്രഖ്യാപനം നടത്തി.

കണ്ണൂർ ജില്ലയിലെ പാടിയോട്ട്ചാൽ സ്വദേശിയായ ഒ.വി. ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നിലവിൽ തിരുവനന്തപുരം സബ് കളക്ടറുമായും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായും സേവനമനുഷ്ഠിച്ചുവരികയാണ്. മുൻപ് പാലക്കാട് അസിസ്റ്റന്റ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ സമാധി വിഷയത്തിൽ ആൽഫ്രഡ് സ്വീകരിച്ച ഇടപെടലും പ്രശ്നപരിഹാരത്തിനായുള്ള നടപടികളും ശ്രദ്ധേയമായിരുന്നു.
റവന്യൂ ദിനമായ ഫെബ്രുവരി 24 ന് തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.