You are currently viewing <div class="tmc-post-category-box"><a href="https://tmcjournal.in/category/kerala/kollam/">Kollam</a></div>നാടൻ തോട്ടണ്ടി കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു

നാടൻ തോട്ടണ്ടി കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു

സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമായി
സർക്കാർ നിയോഗിച്ച നാടൻ തോട്ടണ്ടി വിലനിർണയ സമിതി യോഗത്തിൽ നാടൻ തോട്ടണ്ടിക്ക് കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു. കേരളത്തിലെ കശുവണ്ടിക്ക് സർക്കാർ നിശ്ചയിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.കർഷകർക്ക് ഈ ന്യായവില ഉറപ്പാക്കുന്നതിനായി കാഷ്യൂ കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ ഫാക്ടറികൾ വഴിയും, കാഷ്യൂ ബോർഡ് വഴി ടെൻഡറിലൂടെയും സർക്കാർ നേരിട്ട് സംഭരണം നടത്തും.

സീസണിന്റെ തുടക്കം മുതൽ അവസാനം വരെ ഈ ന്യായവില കർഷകർക്ക് ലഭ്യമാക്കാൻ എല്ലാ കശുമാവ് കർഷകരും പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോർപ്പറേഷൻ, കാപെക്സ്, കാഷ്യൂ ബോർഡ് എന്നിവയുമായി സഹകരിക്കണമെന്നും, മുഴുവൻ തോട്ടണ്ടിയും ഈ സ്ഥാപനങ്ങൾക്ക് നൽകി സർക്കാരിന്റെ ന്യായവില ഉറപ്പാക്കണമെന്നും കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ ശ്രീ. എസ്. ജയമോഹൻ അഭ്യർത്ഥിച്ചു.

Leave a Reply