You are currently viewing യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഞ്ചിന ഗ്യാരണ്ടികൾ; പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഞ്ചിന ഗ്യാരണ്ടികൾ; പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് അധികാരത്തിൽ വന്നാൽ വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി അഞ്ചിന ഗ്യാരണ്ടികൾ നേതാവ് രാഹുൽ ഗാന്ധി. പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യുടെ തിരുവനന്തപുരത്തെ സമാപന വേദിയിൽ മാർച്ച് 7-ന് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി.

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.

ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഉന്നത വിദ്യാഭ്യാസം തുടരുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുമെന്നും അറിയിച്ചു.

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കും .

കർണാടക തെലങ്കാന സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ ‘ഗ്യാരണ്ടി’ മാതൃകയിലുള്ള പദ്ധതികളാണ് കേരളത്തിലും യു.ഡി.എഫ് മുന്നോട്ടുവെക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. ഈ വാഗ്ദാനങ്ങൾ ഉടൻ പുറത്തിറക്കുന്ന യു.ഡി.എഫിൻ്റെ വിശദമായ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.

Leave a Reply