
സംസ്ഥാനത്തെ കർഷകർക്ക് ആശ്വാസമായി
സർക്കാർ നിയോഗിച്ച നാടൻ തോട്ടണ്ടി വിലനിർണയ സമിതി യോഗത്തിൽ നാടൻ തോട്ടണ്ടിക്ക് കിലോയ്ക്ക് 150 രൂപയായി നിശ്ചയിച്ചു. കേരളത്തിലെ കശുവണ്ടിക്ക് സർക്കാർ നിശ്ചയിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.കർഷകർക്ക് ഈ ന്യായവില ഉറപ്പാക്കുന്നതിനായി കാഷ്യൂ കോർപ്പറേഷൻ, കാപെക്സ് എന്നിവയുടെ ഫാക്ടറികൾ വഴിയും, കാഷ്യൂ ബോർഡ് വഴി ടെൻഡറിലൂടെയും സർക്കാർ നേരിട്ട് സംഭരണം നടത്തും.

സീസണിന്റെ തുടക്കം മുതൽ അവസാനം വരെ ഈ ന്യായവില കർഷകർക്ക് ലഭ്യമാക്കാൻ എല്ലാ കശുമാവ് കർഷകരും പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോർപ്പറേഷൻ, കാപെക്സ്, കാഷ്യൂ ബോർഡ് എന്നിവയുമായി സഹകരിക്കണമെന്നും, മുഴുവൻ തോട്ടണ്ടിയും ഈ സ്ഥാപനങ്ങൾക്ക് നൽകി സർക്കാരിന്റെ ന്യായവില ഉറപ്പാക്കണമെന്നും കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ ശ്രീ. എസ്. ജയമോഹൻ അഭ്യർത്ഥിച്ചു.