You are currently viewing എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ഫെബ്രുവരി 20 മുതല്‍ ഗതാഗത നിരോധനം

എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ഫെബ്രുവരി 20 മുതല്‍ ഗതാഗത നിരോധനം

ആലപ്പുഴയിലെ കൊമ്മാടി-ശവക്കോട്ട പാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എ.എസ് കനാല്‍ വെസ്റ്റ് ബാങ്ക് റോഡില്‍ ടാറിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 20 മുതല്‍ 25 വരെ പൂര്‍ണമായും നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ എ.എസ് കനാല്‍ ഈസ്റ്റ് ബാങ്ക് റോഡിലൂടെ വാഹനങ്ങള്‍ തിരിച്ച് വിടണമെന്ന് കെ.ആര്‍.എഫ്.ബി – പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ ഈ കാലയളവില്‍ പകരം മാര്‍ഗം ഉപയോഗിച്ച് യാത്ര ക്രമീകരിക്കണമെന്നും ബന്ധപ്പെട്ട അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Leave a Reply