തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം ∼ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലെ യുഡിഎഫ് (മുസ്‌ലിം ലീഗ്) സ്ഥാനാർഥി വട്ടത്ത് ഹസീന (49) തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ കുഴഞ്ഞുവീണ് മരണമടഞ്ഞു. ഞായറാഴ്ച (ഡിസംബർ 7, 2025) പകൽ മുഴുവൻ തിരക്കിട്ട പ്രചാരണത്തിന് ശേഷം…