ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം യാത്രകള് സംഘടിപ്പിക്കും
അവധിക്കാലത്തിന്റെ ആസ്വാദനം മെച്ചപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനമാര്ഗങ്ങള് കണ്ടെത്തുന്നതിനുമായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല് (ബിടിസി) അവതരിപ്പിക്കുന്ന യാത്രകള് അതിര്ത്തികള് കടക്കുന്നു. ഊട്ടി, കൊടൈക്കനാല്, മൈസൂരു, കൂര്ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് പുതിയ ട്രിപ്പുകള് ആരംഭിക്കുന്നത്.വിവിധ വിനോദയാത്രകള്ക്ക് വലിയ ജനപ്രീതി ലഭിച്ചതോടെയാണ് അന്തര്സംസ്ഥാന…