അയ്യപ്പഭക്തര്‍ക്കുള്ള കേരളീയ സദ്യ വിളമ്പി തുടങ്ങി
അന്നദാന പദ്ധതിയുടെ ഭാഗമായി ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് കേരളീയ സദ്യ വിളമ്പി തുടങ്ങി. പരിപ്പ്, സാമ്പാര്‍, രസം, അവിയല്‍, തോരന്‍, അച്ചാര്‍, പപ്പടം, പായസം എന്നിവ ഉള്‍പ്പെട്ട സദ്യയാണ് ഒരുക്കിയിരിക്കുന്നത്. അവിയലും തോരനും ദിവസേന മാറ്റം വരുത്തും. മോര്‍, രസം അല്ലെങ്കില്‍ പുളിശേരി…