ഇസ്തിരിയിടാൻ നൽകിയ ബാഗിൽ മറന്നുപോയ അരലക്ഷം രൂപ തിരികെ നൽകി യുവാവ് സത്യസന്ധതയുടെ മാതൃകയായി.
കുമരകം ചന്തകവലയിൽ ലോൺട്രി സോൺ നടത്തുന്ന ഒറവണക്കളം സ്വദേശിയായ കണ്ണൻ ബൈജു (32)യാണ് പണം ഉടമയ്ക്കു തിരികെ നൽകി മാതൃകയായത്. തുണികൾ ഇസ്തിരിയിടാൻ നൽകിയ ബാഗിൽ പണമുണ്ടെന്ന കാര്യം ഉടമയ്ക്കുതന്നെ മറന്നുപോയിരുന്നു. തുണികൾ എത്തിച്ചപ്പോൾ കടയിൽ ആളില്ലാത്തതിനാൽ, ബാഗ് സമീപത്തെ ആശ…