കെഎസ്ആർടിസി വെള്ളകുപ്പി വിവാദത്തിൽ ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസി വെള്ളകുപ്പി വിവാദത്തിൽ സ്ഥലംമാറ്റപ്പെട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനാണ് പ്രവർത്തിക്കുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സ്ഥാപനത്തിന്റെ പുരോഗതിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.“സ്ഥലംമാറ്റം ഒഴിവാക്കി വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാം. അത് നിയമത്തിന്റെ വഴിയിലായിരിക്കും.…