
ടോക്യോ | ജപ്പാനിൽ നിയമലംഘനങ്ങളിൽ ഏർപ്പെടുന്ന വിദേശികളെ ശക്തമായി നേരിടുമെന്നും, ആവശ്യമായാൽ നാടുകടത്തുമെന്നും ജപ്പാൻ മന്ത്രി ഓനോഡ വ്യക്തമാക്കി. നിയമവിരുദ്ധ തൊഴിൽ, വിസാ കാലാവധി ലംഘനം, നിയമലംഘനങ്ങൾ, ജപ്പാന്റെ സാംസ്കാരിക മൂല്യങ്ങളെ അവഗണിക്കൽ എന്നിവയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.
ജപ്പാനിലെ പ്രായംചെല്ലുന്ന ജനസംഖ്യയും തൊഴിൽക്ഷാമവും കാരണം ഇപ്പോൾ 38 ലക്ഷം വിദേശികൾ രാജ്യത്ത് താമസിക്കുന്ന സാഹചര്യത്തിലാണ് നടപടികളിലെ കർശനതയെ മന്ത്രി വിവരിച്ചത്. “നാട്ടിൽ നിയമം പാലിക്കുന്ന വിദേശികളെ സംരക്ഷിക്കാനും പൊതുജന ആശങ്കകൾ കുറയ്ക്കാനുമാണ് ഈ ഇടപെടലുകൾ,” എന്നും അവർ പറഞ്ഞു.
ഓനോഡയുടെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിലുടനീളം, വൈറലായി. അതിർത്തിസുരക്ഷ ശക്തിപ്പെടുത്താനും സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും ജപ്പാൻ സ്വീകരിക്കുന്ന നിലപാട് മാതൃകാപരമാണെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ പ്രശംസിച്ചു. അതേസമയം, ഈ നടപടികൾ പൂർണ്ണമായും നടപ്പാക്കാനാകുമോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്.
