ജീവിതത്തിന് പുതിയ തുടക്കം നല്കാൻ റസ്സൽ ബ്രാൻഡ് മാമോദീസ സ്വീകരിക്കും

നടൻ റസ്സൽ ബ്രാൻഡ് ഈ ആഴ്ച  മാമോദീസ സ്വീകരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ അറിയിച്ചു.  ആത്മീയ നവീകരണത്തിനുള്ള അവസരവും പ്രയാസകരമായ കഴിഞ്ഞ വർഷത്തിൽ നിന്ന് മുന്നോട്ട് പോകാനുള്ള അവസരവുമാണെന്ന് ബ്രാൻഡ് ചടങ്ങിനെ വിശേഷിപ്പിച്ചു.

 2023-ൻ്റെ അവസാനത്തിൽ ബ്രാൻഡ് ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിട്ടതിന് ശേഷമാണ് പ്രഖ്യാപനം വന്നത്, അത് അദ്ദേഹം ശക്തമായി നിഷേധിച്ചു.

 ഒരു വീഡിയോ സന്ദേശത്തിൽ, ബ്രാൻഡ് പ്രസ്താവിച്ചു, “ഈ ഞായറാഴ്ച, ഞാൻ മുങ്ങുകയാണ്. ഞാൻ സ്നാനമേൽക്കുന്നു.”  സ്നാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു, “ഭൂതകാലത്തെ ഉപേക്ഷിച്ച് ക്രിസ്തുവിൻ്റെ നാമത്തിൽ പുനർജനിക്കാൻ” 

  “ജീവനത്തിനു അർത്ഥമില്ലാതാകുകയും പ്രസ്ഥാനങ്ങൾ തകരുകയും ചെയ്യുന്ന”ഇന്നത്തെ ലോകത്തോടുള്ള സ്വാഭാവിക പ്രതികരണമാണ് ക്രിസ്തുമതത്തിൻ്റെ ഉയർച്ചയെന്ന് അദ്ദേഹം പറഞ്ഞു.

 തേംസ് നദിയിൽ മാമോദീസ ചെയ്യപ്പെടാ നായിരുന്നു  ബ്രാൻഡിൻ്റെ ആദ്യത്തെ തീരുമാനം, എന്നിരുന്നാലും ജലത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ആ പദ്ധതികൾ ഉപേക്ഷിക്കുകയായിരുന്നു

Leave a Reply