You are currently viewing കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇന്ന് പരക്കെ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.  മൂന്ന് ജില്ലകളിൽ -മലപ്പുറം, കണ്ണൂർ, കാസർഗോഡ് – റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കടൽ പ്രക്ഷുബ്ധമായതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

Leave a Reply