അഞ്ച് മാസത്തെ ഇടവകേളക്കുശേഷം ബംഗ്ലാദേശിൽ നിന്ന് മിതാലി എക്‌സ്പ്രസ് ഇന്ത്യയിലേക്ക് മടങ്ങി

ഇന്ത്യയിലെ ന്യൂ ജൽപായ്ഗുരി, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന അന്തർദേശീയ ട്രെയിനായ മിതാലി എക്‌സ്‌പ്രസ് ഏകദേശം അഞ്ച് മാസത്തോളം നിർത്തിവച്ച ശേഷം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങി.  പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ചിലഹത്തി-ഹൽദിബാരി അതിർത്തിയിലൂടെ അതീവ സുരക്ഷാ ക്രമീകരണങ്ങൾക്ക് കീഴിൽ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ ഇന്ത്യയിലേക്ക് വീണ്ടും പ്രവേശിച്ചു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മെച്ചപ്പെട്ട ബന്ധത്തിൻ്റെയും സഹകരണത്തിൻ്റെയും പ്രതീകമായ ട്രെയിൻ, ജൂലൈ 17 ന് ന്യൂ ജൽപായ്ഗുരിയിൽ നിന്ന് പുറപ്പെട്ടതിനെത്തുടർന്ന് ധാക്കയിൽ കുടുങ്ങുകയായിരുന്നു. രാഷ്ട്രീയ അശാന്തിയും ബംഗ്ലാദേശിലെ ക്രമസമാധാന നില വഷളായതും കാരണം തിരിച്ചുവരവ് വൈകി, ഇത്  രാജ്യാന്തര പാസഞ്ചർ ട്രെയിൻ സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു.

Leave a Reply