You are currently viewing ബസുകളിൽ ക്യാമറകൾ സ്ഥാപിക്കാനും ഓട്ടോറിക്ഷകളിൽ സ്റ്റിക്കറുകൾ പതിപ്പിക്കാനും സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉത്തരവിട്ടു

ബസുകളിൽ ക്യാമറകൾ സ്ഥാപിക്കാനും ഓട്ടോറിക്ഷകളിൽ സ്റ്റിക്കറുകൾ പതിപ്പിക്കാനും സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉത്തരവിട്ടു

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിക്കാനും എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കറുകൾ പതിപ്പിക്കാനും സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി നിർദ്ദേശം നൽകി.

കെഎസ്ആർടിസി, സ്കൂൾ, സ്വകാര്യ ബസുകൾ എന്നിവയിൽ മൂന്നു ക്യാമറകൾ സ്ഥാപിക്കണം: ഒന്ന് ബസിന്റെ മുൻവശം, മറ്റൊന്ന് പിൻവശം, മൂന്നാമത്തെ ക്യാമറ അകത്ത് നിരീക്ഷിക്കാൻ ആയിരിക്കണം. കൂടാതെ, ഡ്രൈവർ ഉറങ്ങുന്നതിനെ കണ്ടെത്തുന്നതിനായി അലാറം ക്യാമറയും സ്ഥാപിക്കേണ്ടതുണ്ടെന്ന് നിർദേശിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിക്കാതെ ഓടിച്ചാൽ യാത്രാക്കൂലി നൽകേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കർ പതിപ്പിക്കണം.
ഈ നിർദേശങ്ങൾ മാർച്ച് 31 ന് മുമ്പായി നടപ്പിലാക്കണം.

Leave a Reply