
വത്തിക്കാൻ സിറ്റി: പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളും പൊന്തിഫിക്കൽ കുർബ്ബാനയും ഏപ്രിൽ 26-ാം തീയതി ശനിയാഴ്ച്ച യൂറോപ്യൻ സമയം രാവിലെ 10 മണിക്ക് വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻവശത്തെ സ്ക്വയറിൽ നടക്കും.
ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് കർദ്ദിനാൾ കോളേജിന്റെ ഡീനും അഭിവന്ദ്യ മോസ്റ്റ് റവറന്റ് കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീയായിരിക്കും. ശുശ്രൂഷകൾക്കുശേഷം മാർപാപ്പായുടെ ആഗ്രഹപ്രകാരം ഭൗതീകദേഹം സാന്താ മരിയ മജ്ജോറെ ബസിലിക്കയിൽ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന കബറിടത്തിലേക്ക് കൊണ്ടുപോകുകയും അവിടെ സംസ്കരിക്കുകയും ചെയ്യും.
മാർപാപ്പായുടെ ജീവപര്യന്തം സഭയ്ക്ക് നൽകിയ മഹത്തായ സംഭാവനകളെയും, സമാധാനത്തിനും സ്നേഹത്തിനും വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെയും ലോകം സ്മരിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളും മതനായകരും അന്ത്യ ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
