You are currently viewing മോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു

മോഹൻലാലിന്റെ മാതൃസഹോദരൻ ഗോപിനാഥൻ നായർ അന്തരിച്ചു

മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ (93) ശനിയാഴ്ച പുലർച്ചെ കൊല്ലം അമൃതപുരിയിൽ അന്തരിച്ചു. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൂത്ത സഹോദരനാണ് ഗോപിനാഥൻ നായർ. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു അദ്ദേഹം. മാതാ അമൃതാനന്ദമയി ആശ്രമത്തിലെ സജീവ പ്രവർത്തകനായിരുന്ന ഗോപിനാഥൻ നായർ, മോഹൻലാലിന് ‘മോഹൻലാൽ’ എന്ന പേരിട്ട വ്യക്തിയുമാണ്. മോഹൻലാലിന്റെ ജ്യേഷ്ഠൻ പ്യാരി ലാലിന് പേരിട്ടതും ഇദ്ദേഹമാണ്.

ഭാര്യ: രാധാഭായി. മകൾ: ഗായത്രി. മരുമകൻ: രാജേഷ്. ചെറുമകൾ: ദേവിക. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തിൽ നടക്കും.

Leave a Reply