You are currently viewing അച്ചൻകോവിൽ, വാമനപുരം നദികൾക്ക് സമീപം ജാഗ്രത നിർദേശം: ജലനിരപ്പ് ഉയരുന്നു

അച്ചൻകോവിൽ, വാമനപുരം നദികൾക്ക് സമീപം ജാഗ്രത നിർദേശം: ജലനിരപ്പ് ഉയരുന്നു

  • Post author:
  • Post category:Kerala
  • Post comments:0 Comments

അച്ചൻകോവിൽ, വാമനപുരം നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദിക്കരകളിൽ താമസിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പത്തനംതിട്ടയിലെ അച്ചൻകോവിൽ നദിയുടെയും തിരുവനന്തപുരം ജില്ലയിലെ വാമനപുരം, പള്ളിക്കൽ നദികളുടെയും തീരങ്ങളിൽ ജലനിരപ്പ് അതിരുകടക്കുന്നതിനാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാന ജലസേചന വകുപ്പിന്റെ കോന്നി GD, മൈലാംമൂട് സ്റ്റേഷനുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേതുടർന്ന് അച്ചൻകോവിലും വാമനപുരത്തുമുള്ള നദിക്കര പ്രദേശങ്ങൾ പ്രളയഭീഷണിയിലാണെന്ന് അധികൃതർ വ്യക്തമാക്കി.

നദിയിൽ ഇറങ്ങൽ വിലക്ക്
നദിയിലേയ്ക്കിറങ്ങാനോ നദി മുറിച്ചുകടക്കാനോ യാതൊരു സാഹചര്യത്തിലും ശ്രമിക്കരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. നദിതീരങ്ങളോട് ചേർന്ന് താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെടുന്നു.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്കു മാറാൻ തയ്യാറാകണം.

Leave a Reply