You are currently viewing തൃശ്ശൂർ കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; 3 പേർ മരിച്ചു

തൃശ്ശൂർ കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; 3 പേർ മരിച്ചു

തൃശ്ശൂർ കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; 3 പേർ മരിച്ചു

തൃശ്ശൂർ: കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന പഴയ ഇരുനില കെട്ടിടം ഇന്ന് രാവിലെ ആറുമണിയോടെ ഇടിഞ്ഞുവീണു. കെട്ടിടത്തിൽ ആകെ 17 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. അപകടസമയത്ത് 14 പേർ ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്

വീട് തകർന്നുവീഴുന്നതോടെ ഫയർഫോഴ്സ് അടക്കമുള്ള രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാകലക്ടർ അറിയിച്ചു. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ പാർപ്പിടങ്ങളിൽ പരിശോധന നടത്താനും, കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നതെന്ന് പ്രാഥമിക വിവരം.

Leave a Reply