
കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയതിനാൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.ചവറ തേവലക്കര പ്ലാച്ചേരിൽ സ്വദേശി അനീഷ് കൃഷ്ണൻ (38) ആണ് മരിച്ചത്. ആറ്റിലേക്കു ചാടുന്നത് കണ്ട സമീപവാസികൾ ഉടൻ ശാസ്താംകോട്ട ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി
ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ എത്തി ആളെ തിരിച്ചറിഞ്ഞു.
