You are currently viewing ഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഷാർജയിൽ കൊല്ലം സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഷാർജ: കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ ശേഖറി (30)നെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റോള പാർക്കിനു സമീപമുള്ള ഫ്ലാറ്റിലാണ് ശനിയാഴ്ച പുലർച്ചെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

അടുത്തിടെയാണ് ദുബായിലെ സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചതും ശനിയാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടതുമായിരുന്നു. ഏകദേശം ഒരു വർഷമായി ഷാർജയിൽ താമസിച്ചുവരികയായിരുന്നു അതുല്യ. ദുബായ് അറോമ കോൺട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരൻ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ഇവർക്ക് ആരാധിക എന്ന പത്തു വയസ്സുകാരി മകളുണ്ട്. കൊല്ലത്തെ സ്കൂളിൽ പഠിക്കുന്നതിനാൽ മകൾ അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയും തുളസി ഭായി പിള്ളയുടേയും കൂടെയാണു താമസം.

മൃതദേഹം ഷാർജ ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply