പൂഞ്ഞാർ–എരുമേലി സംസ്ഥാനപാതയിലെ കണ്ണിമല കയറ്റത്തിൽ ലോറി മറിഞ്ഞ് അപകടം. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട ലോറി പുലർച്ചെ മൂന്ന് മണിയോടെ മറിഞ്ഞു. കൊല്ലത്ത് നിന്ന് കുമളിയിലേക്ക് കശുവണ്ടിത്തോട് കൊണ്ടുപോകുകയായിരുന്നു ലോറി. അപകടത്തിൽ ഡ്രൈവർക്കു ചെറിയ പരിക്കുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് റബർ തോട്ടത്തിലേക്ക് ഇടിച്ചുകയറിയിരുന്നു.
പൂഞ്ഞാർ–എരുമേലി പാതയിൽ ലോറി മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്ക്
- Post author:Web desk
- Post published:Sunday, 10 August 2025, 13:23
- Post category:Kerala
- Post comments:0 Comments