
കൊല്ലം: ജനപ്രിയമായ കൊല്ലം – പുനലൂർ – ചെന്നൈ എഗ്മോർ ട്രെയിനിന് എൽഎച്ച്ബി (ലിങ്കെ ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിച്ചായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
16101/16102 കൊല്ലം – ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് 2025 നവംബർ 18 മുതൽ എൽഎച്ച്ബി കോച്ചുകളോടെ സർവീസ് ആരംഭിക്കും. കൂടുതൽ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന പുതിയ കോച്ചുകളിലേക്ക് മാറുന്നതോടെ യാത്രക്കാർക്ക് മികച്ച അനുഭവമാകും.
