You are currently viewing മകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

മകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

കൊട്ടാരക്കര: മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയിൽപ്പെട്ട്  മരിച്ചു. ഇന്നലെ വൈകുന്നേരം കൊട്ടാരക്കര റെയിൽവേ റെയിൽവേ സ്റ്റേഷനിൽ കടയ്ക്കൽ സ്വദേശിനി മിനി (42) ആണ് മരിച്ചത്.

സെലത്തിലെ വിനായക കോളേജിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ യാത്രയാക്കാൻ ഭർത്താവ് ഷാജിയുമൊത്ത് സ്റ്റേഷനിലെത്തിയിരിക്കെയായിരുന്നു ദുരന്തം.

മകളുടെ ബാഗുകൾ സീറ്റിനരികിൽ വച്ച് ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതിൽപ്പടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തെന്നി വീണ് ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു മിനി. തലയിൽ ഗുരുതരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ് ഷാജിയുമൊത്ത് കടയ്ക്കൽ മാർക്കറ്റിൽ പച്ചക്കറി വ്യാപാരം നടത്തുകയാണ്

Leave a Reply