You are currently viewing ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.

ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.

പൂജ അവധിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ നേരത്തെ പ്രഖ്യാപിച്ച 06121/0612 ചെന്നൈ സെൻട്രൽ -ചെങ്കോട്ട വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എസി സ്പെഷ്യൽ ട്രെയിൻ കൊട്ടാരക്കര കൊല്ലം വഴി കോട്ടയത്തേക്ക് ദീർഘിപ്പിച്ചു.

ബുധനാഴ്ചകളിൽ വൈകുന്നേരം ചെന്നൈ സെൻട്രലിൽ നിന്നും ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ കോട്ടയത്ത് എത്തിച്ചേരും. വ്യാഴാഴ്ചകളിൽ കോട്ടയത്ത് നിന്നും ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ചെന്നൈയിൽ തിരികെ എത്തും. ട്രെയിനിന് മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ കൊട്ടാരക്കര, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

Leave a Reply