You are currently viewing വിതുരയിൽ കാൻസർ രോഗിയായ കുഞ്ഞിനെയും കുടുംബത്തെയും പുറത്താക്കി സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തു, ഡിവൈഎഫ്ഐ പൂട്ടു തകർത്തു

വിതുരയിൽ കാൻസർ രോഗിയായ കുഞ്ഞിനെയും കുടുംബത്തെയും പുറത്താക്കി സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തു, ഡിവൈഎഫ്ഐ പൂട്ടു തകർത്തു

തിരുവനന്തപുരം: വിതുരയിൽ കാൻസർ രോഗിയായ കുഞ്ഞിനെയും കുടുംബത്തെയും പുറത്താക്കി സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തു. വിതുര കൊപ്പം സ്വദേശിയായ സന്ദീപിന്റെ വീടാണ് കമ്പനി പിടിച്ചെടുത്തത്. ഇതോടെ സന്ദീപും കുടുംബവും തെരുവിലായി. സന്ദീപിന്റെ പത്ത് വയസ്സുകാരൻ മകൻ കാൻസർ ബാധിതനാണ്, കഴിഞ്ഞ ഒരുവർഷമായി ആർ.സി.സി.യിൽ ചികിത്സയിലാണ്.

കുടുംബത്തെ പുറത്താക്കിയ നടപടിക്കെതിരെ പ്രദേശവാസികളും ഡിവൈഎഫ്ഐ-സിപിഐഎം പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. അവർ വീട്ടിലെ പൂട്ടുകൾ പൊട്ടിച്ച് കുടുംബത്തെ തിരിച്ചെത്തിക്കുകയായിരുന്നു.
ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പയെടുത്തിരുന്നത്. കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയത് കാരണമാണ് സ്വകാര്യ ബാങ്ക് ജപ്തി നടപടികൾക്ക് തുടക്കമിട്ടത്.

Leave a Reply