You are currently viewing സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകുന്നു

സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകുന്നു

തിരുവനന്തപുരം ∙ കേരളത്തില്‍ അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകാന്‍ നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ പാതകളെ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ദേശീയപാത അതോറിറ്റി പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്.

മലബാറില്‍ ദീർഘകാലമായി ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന രാമനാട്ടുകര – കോഴിക്കോട് എയർപോർട്ട് റോഡ് ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. കൂടാതെ കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ – മട്ടന്നൂര്‍), കൊടുങ്ങല്ലൂര്‍ – അങ്കമാലി, വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയും ദേശീയപാത പദ്ധതികളില്‍ ഉള്‍പ്പെടുത്തി.

അതോടൊപ്പം കൊച്ചി – മധുര ദേശീയപാതയിലെ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ തുടർച്ചയായ ഇടപെടലും വിശദമായ നിര്‍ദ്ദേശങ്ങളും പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ ദേശീയപാതകള്‍ യാഥാർത്ഥ്യമാകുന്നതോടെ ഗതാഗത സൗകര്യം മെച്ചപ്പെടുകയും ടൂറിസത്തിനും വ്യവസായ മേഖലകള്‍ക്കും വലിയ ഉണര്‍വ് ലഭിക്കുമെന്നാണു പ്രതീക്ഷ.

Leave a Reply