You are currently viewing ഷാരൂഖിന്റെ ഖാൻ്റെ പത്താനെ വിമർശിച്ച് കങ്കണ റണാവത്ത് രംഗത്ത്

ഷാരൂഖിന്റെ ഖാൻ്റെ പത്താനെ വിമർശിച്ച് കങ്കണ റണാവത്ത് രംഗത്ത്

ഷാരൂഖ് ഖാന്റെ സമീപകാല ബ്ലോക്ക്ബസ്റ്റർ ‘പത്താൻ’, ഇന്ത്യയുടെ “ശത്രു രാഷ്ട്രമായ” പാകിസ്ഥാനെയും അതിന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസിനെയും നല്ലതായി ചിത്രീകരിച്ചെന്ന് അരോപിച്ച് കങ്കണ റണാവത്ത്  രംഗത്തെത്തി

“പത്താൻ വിദ്വേഷത്തിന് മേലുള്ള സ്നേഹത്തിന്റെ വിജയമാണെന്ന് അവകാശപ്പെടുന്നു, ഞാൻ സമ്മതിക്കുന്നു, എന്നാൽ ആരുടെ സ്നേഹം ആരുടെ വെറുപ്പിന് മേലാണ്? 
വെറുപ്പിനും ന്യായവിധികൾക്കും അതീതമായ ഇന്ത്യയുടെ  ആത്മാവാണ് അതിനെ മഹത്താക്കിയത്.  ശത്രുക്കളുടെ വെറുപ്പിൻ്റയും വിദ്വേഷത്തിൻ്റയും മേലെ ജയിച്ചത് ഭാരതത്തിൻറെ സ്നേഹമാണ് “,കങ്കണ ട്വീറ്റിൽ പറഞ്ഞു 

പത്താൻ’ ബോക്സോഫീസിൽ വൻ വിജയം നേടി.ആദ്യ ദിനം തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ്
ഒരു ഷാരൂഖ് ഖാൻ ചിത്രം പുറത്തിറങ്ങുന്നത്

Leave a Reply