You are currently viewing കേരളത്തിന്റെ സാമ്പത്തിക നില ഗുരുതരമെന്ന് സിഎജി റിപ്പോർട്ട്

കേരളത്തിന്റെ സാമ്പത്തിക നില ഗുരുതരമെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായ അവസ്ഥയിൽ എന്ന് കണക്കുകൾ വ്യക്തമാക്കുന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നു. 2019 മുതൽ 2023-24 വരെയുള്ള കാലയളവിൽ റവന്യൂ ചെലവിലും ഉത്തരവുകളിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

2023-24 സാമ്പത്തിക വർഷത്തിൽ സംസ്ഥാനം കടമെടുത്തത് 10,632.46 കോടി രൂപയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ശിശു സംരക്ഷണ മേഖലയിലുണ്ടായ വീഴ്ചകളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 165 ശിശു പരിപാലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയിട്ടില്ലെന്ന് റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പദ്ധതികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ കാലതാമസം സംഭവിച്ചിട്ടുണ്ടെന്നും സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply