You are currently viewing മോഹൻലാൽ പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ നിര്യാണത്തിൽ അനുശോചിച്ചു

മോഹൻലാൽ പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ  നിര്യാണത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അനുശോചിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ തന്റെ അനുശോചന സന്ദേശം പങ്കുവെച്ചത്.

“കലാമൂല്യമുള്ളതും കാലാതീതവുമായ ഒരുപിടി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സ്റ്റാൻലി ചേട്ടൻ വിട വാങ്ങി. അദ്ദേഹം നിർമ്മിച്ച തൂവാനത്തുമ്പികൾ ഇന്നും ചർച്ചാവിഷയമാണ്. നിർമ്മാതാവിനപ്പുറം നല്ലൊരു സുഹൃത്തും കൂടിയായിരുന്ന അദ്ദേഹത്തിന് ആദരാഞ്ജലികൾ,” — എന്ന് മോഹൻലാൽ എഴുതി.

മലയാള സിനിമയിലെ ശ്രദ്ധേയ നിർമ്മാതാക്കളിലൊരാളായിരുന്ന സ്റ്റാൻലി  നിരവധി കലാപരമായ സിനിമകൾ മലയാളത്തിന് സമ്മാനിച്ച വ്യക്തിയായിരുന്നു.



Leave a Reply