
അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ക്രൈസ്തവസഭ ഉള്‍പ്പെടെയുള്ള മാനേജ്മെന്റുകള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉടന്‍ രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഈ വിഷയം നേരത്തെ തന്നെ ബഹു മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്ത് എത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പിതാവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കും, എം.എല്‍.എ ജോബ് മൈക്കിളിനുമൊപ്പം കൂടിക്കാഴ്ച നടത്തി.മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാടും സന്നിഹിതനായിരുന്നു.
പ്രശ്നപരിഹാരത്തിലുള്ള ഫോര്‍മുല കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിച്ച് ഉടന്‍ നടപ്പാക്കും. വളരെ അനുഭാവപൂര്‍ണമായ നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം അതിന് മുന്‍കൈയെടുക്കും
