You are currently viewing കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദ നിർമ്മാണത്തിൽ വൃത്തിഹീനത; ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദ നിർമ്മാണത്തിൽ വൃത്തിഹീനത; ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ കരിപ്രസാദം വൃത്തിഹീനമായി തയ്യാറാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. കരി പ്രസാദം കണ്ടെത്തിയ ക്ഷേത്രത്തിന് സമീപമുള്ള ഒരു വീട്ടിൽ  പരിശോധന നടത്തും.
സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പ്രസാദത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട്. ഈ സംഭവത്തെക്കുറിച്ച് ദേവസ്വം ബോർഡ് റിപ്പോർട്ട് തേടിയിട്ടുണ്ട്.

വിശ്വാസികൾ ഇടയിൽ സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്രത്തിന്റെ വിശുദ്ധിയും ആരാധകരുടെ വിശ്വാസവും കണക്കിലെടുത്ത് കാര്യത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോർഡിനും പരാതി ലഭിച്ചിട്ടുണ്ട്.

Leave a Reply