
പാലക്കാട് ∙ കണ്ണാടി എച്ച്.എസ്.എസ്. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപികമാരെതിരെ അന്വേഷണ വിധേയമായി നടപടി സ്വീകരിക്കണമെന്ന് സ്കൂൾ മാനേജർക്ക് നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
വിദ്യാർത്ഥിയുടെ മരണത്തിനു പിന്നിലെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തെ അതീവ ഗൗരവത്തോടെ സമീപിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
