You are currently viewing കെഎസ്ആർടിസി വെള്ളകുപ്പി വിവാദത്തിൽ ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ

കെഎസ്ആർടിസി വെള്ളകുപ്പി വിവാദത്തിൽ ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി വെള്ളകുപ്പി വിവാദത്തിൽ സ്ഥലംമാറ്റപ്പെട്ട ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് യൂണിയനാണ് പ്രവർത്തിക്കുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സ്ഥാപനത്തിന്റെ പുരോഗതിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“സ്ഥലംമാറ്റം ഒഴിവാക്കി വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാം. അത് നിയമത്തിന്റെ വഴിയിലായിരിക്കും. ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞത് കൃത്യമായി അനുസരിക്കും,” മന്ത്രി വ്യക്തമാക്കി.

സ്ഥലംമാറ്റം ചെയ്ത ഡ്രൈവർക്ക് പിന്നാലെ പ്രവർത്തിക്കുന്നത് യുഡിഎഫിന്റെ ട്രേഡ് യൂണിയനാണെന്നും, കെഎസ്ആർടിസിക്ക്  ഉണ്ടായ വളർച്ച ഇല്ലാതാക്കാനും ആണെന്ന് ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

നേരത്തെ, ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു .ബസ്സിൽ വെള്ളക്കുപ്പി സൂക്ഷിച്ചത് അച്ചടക്ക ലംഘനമാണെന്ന് കരുതാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

Leave a Reply