You are currently viewing സപ്ലൈകോയിൽ വനിതകൾക്ക് നവംബർ ഒന്ന് മുതൽ 10% വരെ അധിക വിലക്കുറവ്

സപ്ലൈകോയിൽ വനിതകൾക്ക് നവംബർ ഒന്ന് മുതൽ 10% വരെ അധിക വിലക്കുറവ്

തിരുവനന്തപുരം ∙ നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സപ്ലൈകോ വില്പനശാലകളിൽ സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങളിൽ 10 ശതമാനം വരെ വിലക്കുറവ് ലഭിക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് പുതിയ ആനുകൂല്യം.

വനിതാ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. സർക്കാർ നിർദേശപ്രകാരം നവംബർ ഒന്നുമുതൽ എല്ലാ ജില്ലകളിലുമുള്ള സപ്ലൈകോ ശാഖകളിൽ ഈ വിലക്കുറവ് നടപ്പാക്കും.

ഇതിനുപുറമേ, ഉപഭോക്താക്കൾക്ക് ‘പ്രിവിലേജ് കാർഡ്’ സംവിധാനവും ആരംഭിക്കും. ഇതുവഴി സപ്ലൈകോ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ തുടർന്നുള്ള പർച്ചേസുകളിൽ വിലക്കുറവായി ഉപയോഗിക്കാം.

സപ്ലൈകോയുടെ ഉപഭോക്തൃ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതികൾ നടപ്പാക്കുന്നത്.

Leave a Reply